Tuesday 18thWeek -Ordinary Time
സംഖ്യ: 12:1-13
1 : മോശയുടെ ഭാര്യയായ കുഷ്യസ്ത്രീയെ പ്രതി മിരിയാമും അഹറോനും മോശക്കെതിരായി സംസാരിച്ചപ്പോൾ, ഇടപെടുന്ന ദൈവം.
6: നിങ്ങളുടെയിടയില്‍ ഒരു പ്രവാചകനുണ്ടെങ്കില്‍ കര്‍ത്താവായ ഞാന്‍ ദര്‍ശനത്തില്‍ അവന് എന്നെത്തന്നെ വെളിപ്പെടുത്തിക്കൊടുക്കും; സ്വപ്നത്തില്‍ അവനോടു സംസാരിക്കുകയും ചെയ്യും.
7 : എന്റെ ദാസനായ മോശയുടെ കാര്യത്തില്‍ അങ്ങനെയല്ല. അവനെ എന്റെ ഭവനത്തിന്റെ മുഴുവന്‍ ചുമതലയും ഏല്‍പിച്ചിരിക്കുന്നു.
8 : അവ്യക്തമായിട്ടല്ല, സ്പഷ്ടമായി മുഖാഭിമുഖം അവനുമായി ഞാന്‍ സംസാരിക്കുന്നു. അവന്‍ കര്‍ത്താവിന്റെ രൂപം കാണുകയും ചെയ്യുന്നു. അങ്ങനെയിരിക്കേ എന്റെ ദാസനായ മോശയ്‌ക്കെതിരായി സംസാരിക്കാന്‍ നിങ്ങള്‍ ഭയപ്പെടാതിരുന്നതെന്ത്?
കുഷ്ഠരോഗം പിടിച്ച മിരിയാമിനെ മോശയുടെ അപേക്ഷകേട്ടു കർത്താവു സുഖപ്പെടുത്തി.
പ്രവാചകൻ : കർത്താവിന്റെ സ്വരം കേൾക്കാൻ, സമയവും, സാഹചര്യങ്ങളും മറ്റവച്ചു കഴിവ് നേടിയവർ.
മോശ : കർത്താവിന്റെ തിരഞ്ഞെടുപ്പ്. ജനത്തിന്റെ നിലവിളിക്കുത്തരമായി, കർത്താവു ഉയർത്തുന്നവർ.