Saturday -18th Week - Ordinary Time:
നിയമവാർത്തനം 6 :
5 നിങ്ങളുടെ ദൈവമായ കർത്താവിനെ പൂർണഹൃദയത്തോടും പൂർണാത്മാവോടും പൂർണ ശക്തിയോടും കൂടെ സ്നേഹിക്കണം. ഞാനിന്നു കൽപിക്കുന്ന ഈ നങ്ങൾ നിങ്ങളുടെ ഹൃദയത്തിലുണ്ടായിരിക്കണം. അവ നിങ്ങളുടെ മക്കളെ പഠിപ്പിക്കണം; എപ്പോഴും അവയെപ്പറ്റി സംസാരിക്കണം. വാഗ്ദത്ത നാട്ടിൽ നിങ്ങളെ കൊണ്ടുവന്ന്, നിങ്ങൾ പണിയാത്ത വിശാലവും മനോഹരവുമായ നഗരങ്ങളും, 11 നിങ്ങൾ നിറയ്ക്കാതെ വിശിഷ്ടവസ്തുക്കൾ കൊണ്ടു നിറഞ്ഞിരിക്കുന്ന വീടുകളും, നിങ്ങൾ കുഴിക്കാത്ത കിണറുകളും നിങ്ങൾ നട്ടുപിടിപ്പിക്കാത്ത മുന്തിരിത്തോട്ടങ്ങളും ഒലിവുമരങ്ങളും നിങ്ങൾക്കു നൽകുകയും നിങ്ങൾ ഭക്ഷിച്ചു സംതൃപ്തരാവുകയും ചെയ്യുമ്പോൾ 12 നിങ്ങളെ അടിമത്തത്തിന്റെ ഭവനത്തിൽനിന്നു കൊണ്ടുവന്ന കർത്താവിനെ മറക്കാതിരിക്കാൻ സൂക്ഷിച്ചുകൊള്ളുക.13 നിങ്ങളുടെ ദൈവമായ കർത്താവിനെ ഭയപ്പെടുകയും അവിടുത്തെ സേവിക്കുകയും ചെയ്യണം. അവിടുത്തെ നാമത്തിൽ മാത്രമേ സത്യം ചെയ്യാവൂ.14 നിങ്ങളുടെ ചുറ്റുമുള്ള ജനതകൾ സേവിക്കുന്ന അന്യദേവൻമാരെ നിങ്ങൾ സേവിക്കരുത് 15 സേവിച്ചാൽ, അവിടുത്തെ കോപം നിങ്ങൾക്കെതിരായി ജ്വലിക്കുകയും നിങ്ങളെ ഭൂമുഖത്തുനിന്നു നശിപ്പിച്ചു കളയുകയും ചെയ്യും.