Thursday - 2nd Week of Advent.
Isaiah 41:13
13 : നിന്റെ ദൈവവും കര്‍ത്താവുമായ ഞാന്‍ നിന്റെ വലത്തുകൈ പിടിച്ചിരിക്കുന്നു. ഞാനാണു പറയുന്നത്, ഭയപ്പെടേണ്ടാ. ഞാന്‍ നിന്നെ സഹായിക്കും.
മനുഷ്യന്റെ നിസ്സാരത ദൈവം അറിയുന്നു, പക്ഷെ മനുഷ്യൻ അത് പലപ്പോഴും അറിയുന്നില്ല. ദൈവം മനുഷനെ അത് ഓർമിപ്പിക്കുന്നു.
Matthew 12 : സ്‌നാപകയോഹന്നാന്റെ നാളുകള്‍ മുതല്‍ ഇന്നുവരെ സ്വര്‍ഗരാജ്യം ബലപ്രയോഗത്തിനു വിഷയമായിരിക്കുന്നു. ബലവാന്‍മാര്‍ അതു പിടിച്ചടക്കുന്നു.
സ്വര്‍ഗരാജ്യം, തായ് ത്ത ണ്ടായ ക്രിസ്തുവിനോട്, ചേർന്നിരുന്നു, ഫലം പുറപ്പെടുവിക്കലാണ്.
ക്രിസ്തുവിനോട് ചേരാൻ,
1. അനുഗ്രഹത്തിൽ ഒന്നാകൽ ഘട്ടം : അടിസ്ഥാന കത്തോലിക്ക ജീവിതത്തിലൂടെ അനുഗ്രഹം, സ്വീകരിക്കുന്ന ജീവിതം നയിക്കുക.
2. കൃപയിൽ ഒന്നാകൽ ഘട്ടം: കൃപ സ്വീകരിക്കുന്ന വഴികൾ മനസിലാക്കി , കൃപയുടെ ഉറവിടമായ, ക്രിസ്തുവിൽ, ക്കുന്ന അവസ്ഥ.
3. ഫലമണിയൽ ഘട്ടം : സ്വീകരിച്ച , കൃപയെ അനുഗ്രഹമാക്കി മാറ്റി, ഫലം പുറപ്പെടുവിക്കൽ.
ആദ്യം അടിസ്ഥാന കത്തോലിക്ക ജീവിതം നയിക്കണം. ഇതിനു ,
ബലപ്രയോഗം ആവശ്യമാണ്. ലോകം ജീവിത വ്യഗ്രതയിൽ കുരുക്കി , മിഥ്യയുടെ പിന്നാലെ
ഓടിച്ചു ഓടിച്ചു, മനുഷ്യനെ കിസ്തുവിൽ നിന്നും അകറ്റും. അങ്ങനെ അടിസ്ഥാന
കത്തോലിക്ക ജീവിതം , സംസ്കാരത്തിൽ കെട്ടി നിൽക്കും.
1. അനുഗ്രഹത്തിൽ ഒന്നാകൽ ഘട്ടം :
അടിസ്ഥാന കത്തോലിക്ക ജീവിതം നയിക്കാൻ, കത്തോലിക്ക മാമോദീസ മുങ്ങണം, കുഞ്ഞുന്നാൾ മുതൽ, ചെറുതും വലുതുമായ, സഭാപ്രവർത്തങ്ങളിൽ ഇടപെടണം. കൗദാശിക ജീവിതം നയിക്കണം, അനുദിനം കൂടുതൽ കൊന്ത ചൊല്ലി മാതാവുമായി നല്ല ബന്ധം സ്ഥാപിച്ചെടുക്കുക, ബൈബിൾ വായിക്കുക, വചനം വിശുദ്ധരുടെ ജീവിത്തിൽ, രൂപപ്പെട്ട വഴികൾ മനസിലാക്കുക, വിശുദ്ധരുടെ മാധ്യസ്ഥയിൽ , അനുഗ്രഹം നേടിയെടുക്കുക, അങ്ങനെ അവരുമായി, നല്ല ബന്ധം സ്ഥാപിച്ചെടുക്കുക.സമൂഹത്തിൽ ഇടപെട്ടു, കാരുണ്യ പ്രവൃത്തികൾ ചെയ്യുക.
അടിസ്ഥാന കത്തോലിക്ക ജീവിതം, സഭയുമായും, വിശുദ്ധരുമായും, അതിലൂടെ പരിശുദ്ധ അമ്മയുമായി, ആഴത്തിലുള്ള, ബന്ധം രൂപപ്പെടാൻ സഹായിക്കും.ഇതെല്ലം, മാനുഷിക പ്രതലത്തിൽ, സഭയിൽ ഒഴുകുന്ന, അനുഗ്രഹത്തിന്റെ സ്ഥലമാണ്.
2. കൃപയിൽ ഒന്നാകൽ ഘട്ടം :
ഇത്, ആന്തരിക മനുഷ്യൻ, ഉണരുന്ന, ശക്തി , തിരിച്ചറിയുന്ന കാലഘട്ടം.
സഭയിൽ നിന്നും,അനുഗ്രഹം സ്വീകരിക്കുന്ന വഴികൾ അറിഞ്ഞവർ, കൃപ സ്വീകരിക്കുന്ന അടുത്ത ഘട്ടത്തിലേക്ക് തിരിയും. ഇത് ദൈവരാജ്യത്തിന്റെ വാതിൽ പടിയാണ് , സീയോന്റെ കവാടം. ഇവർ, ദിവ്യ കാരുണ്യത്തിലെ ക്രിസ്തുവിലേയ്ക്ക് തിരിയും. തിരു ഹൃദയം, ഇവരുടെ ഇഷ്ട വിഷയമാകും. ദിവ്യ കാരുണ്യത്തോട് ചേർന്നിരിക്കാൻ വളരെ ആഗ്രഹിക്കും. അനുദിനം വി.കുർബാന,കൂടുതൽ ജപമാല ചൊല്ലുക , ദൈവ സാന്നിധ്യത്തിൽ ശാന്തമായി ഇരിക്കുക , അങ്ങനെ കൃപ സ്വീകരിക്കുന്ന വഴികൾ, അവർ പഠിച്ചെടുക്കും, ഇവർ സ്വീകരിക്കുന്ന കൃപ, പരിശുദ്ധ അമ്മ അനുഗ്രഹമാക്കി മാറ്റി , ജപമാലയിലൂടെ പങ്കുവെക്കും.കൃപ സ്വീകരിക്കുന്ന വഴികൾ മനസിലാക്കുന്നതിലൂടെ, കൃപയുടെ ഉറവിടമായ, ക്രിസ്തുവിൽ, ഒന്നാകാൻ തുടങ്ങും.
3. കൃപ, അനുഗ്രഹമായി ഫലമണിയൽ ഘട്ടം :
സത്യമുള്ള, കൗദാശിക ജീവിതത്തിലൂടെ ഒഴുകിയിറങ്ങുന്ന കൃപ, അനുദിന ജീവിത വ്യാപാരങ്ങളിൽ, അനുഗ്രഹമാകുന്ന അവസ്ഥ. ബാഹ്യ മനുഷ്യന്റെ പ്രവർത്തികൾ ഇല്ലാതായി, ആന്തരിക മനുഷ്യന് വേണ്ടത്, ബാഹ്യ മനുഷ്യനിൽ, ചെയ്യുന്ന കാലം.