Friday - 2nd Week of Advent.

Zechariah 2:10-13 

 10 : സീയോന്‍പുത്രീ, പാടിയുല്ലസിക്കുക. ഞാന്‍ വന്ന് നിങ്ങളുടെ ഇടയില്‍ വസിക്കും - കര്‍ത്താവ് അരുളിച്ചെയ്യുന്നു. 

11 : അന്ന് അനേകം ജനതകള്‍ കര്‍ത്താവിനോടു ചേരും. അവര്‍ എന്റെ ജനമാകും. ഞാന്‍ നിങ്ങളുടെയിടയില്‍ വസിക്കും.  

12 : അപ്പോള്‍ കര്‍ത്താവ് വിശുദ്ധദേശത്ത് തന്റെ ഓഹരിയായി യൂദായെ സ്വന്തമാക്കും; ജറുസലെമിനെ വീണ്ടും തിരഞ്ഞെടുക്കും. 

13 : മര്‍ത്ത്യരേ, കര്‍ത്താവിന്റെ സന്നിധിയില്‍ നിശ്ശബ്ദരായിരിക്കുവിന്‍. അവിടുന്ന് തന്റെ വിശുദ്ധവസതിയില്‍നിന്ന് നിന്നെ വിളിക്കുന്നു.

 Luke 1:26-38 

30 : ദൂതന്‍ അവളോടു പറഞ്ഞു: മറിയമേ, നീ ഭയപ്പെടേണ്ടാ; ദൈവസന്നിധിയില്‍ നീ കൃപ കണ്ടെത്തിയിരിക്കുന്നു.  

37 : ദൈവത്തിന് ഒന്നും അസാധ്യമല്ല. 

38 : മറിയം പറഞ്ഞു: ഇതാ, കര്‍ത്താവിന്റെ ദാസി! നിന്റെ വാക്ക് എന്നില്‍ നിറവേറട്ടെ 

Popular posts from this blog

Home

Tuesday 18thWeek -Ordinary Time

Thursday 18thWeek -Ordinary Time